Blog Post

Karanavars > News > Keralam > അമ്ബലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍

അമ്ബലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കുറവന്കോണം അമ്ബലമുക്ക് കൊലപാതക കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്. നാഗര്കോവിലില് നിന്നാണ് ഇയാള് പിടിയിലായത്.

ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശിയാണ്. പേരൂര്ക്കടയിലെ ഹോട്ടല് ജീവനക്കാരനാണിയാള്.രാജന് എലിയാസ് രാജേഷ് എന്നാണ് മുഴവന് പേര്.കുറവന്കോണം കൊലപാതക കേസില് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള് നേരത്തെ ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയില് പ്രതിയെന്ന് സംശയിക്കുന്നയാള് നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.

വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് കുറുവന്കോണത്ത് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തില് ആഴത്തില് കുത്തേറ്റിരുന്നു. ചോരവാര്ന്നാണ് മരണം. കുറവന്കോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് . ജോലിചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ചെടികള്ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്തെത്തിയത്.ചെടികള് വാങ്ങാനായി രണ്ടുപേര് വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില് ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന് മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാതായിരുന്നു. കയ്യില് 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *