തിരുവനന്തപുരം അമ്ബലമുക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
കൊലക്ക് ശേഷം ധരിച്ചിരുന്ന വേഷം മാറി പ്രതി മറ്റൊരു വാഹനത്തില്‍ കയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് നഗര മധ്യത്തില്‍ നാടിനെ നാടുക്കിയ അരും കൊല നടന്നത്.വിനീതയുടെ കൊലപാതകിയെ സംബന്ധിച്ചുള്ള നിര്‍ണായക സൂചനകള്‍ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.കൊലപാതകി എന്ന് സംശയിക്കുന്നയാളുടെ പുതിയ സിസി ടി വി ദ്യശ്യങ്ങളും പൊലീസിന് ലഭിച്ചു.
കൃത്യത്തിന് ശേഷം ധരിച്ചിരുന്ന വേഷം മാറി ബൈക്കില്‍ കയറി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം യുവതി കൊല്ലപ്പെട്ട കടയ്ക്ക് സമീപമുള്ള സിസിടിവിയില്‍ നിന്ന് മാസ്കും,സ്കാര്‍ഫും ധരിച്ചു പ്രതി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം 11 കലോടെയാണ് ഇയാള്‍ ഈ വഴിയിലൂടെ പോകുന്നത്. എന്നാല്‍ 12.15ഓടെ ഇയാള്‍ വാഹനത്തില്‍ കയറുന്നതാണ് പുതിയ ദൃശ്യത്തിലുള്ളത്.
കൊലപാതകത്തിന് ശേഷം ഇയാളുടെ യാത്രാ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറവന്‍കൊണം അമ്ബലമുക്ക് റോഡില്‍ ഓട്ടോയില്‍ സഞ്ചരിച്ച ഇയാള്‍ മുട്ടട ഭാഗത്ത് ഇറങ്ങിയെന്നാണ് സൂചന. പിന്നീട് ഇവിടെയുള്ള ഒരു കുളത്തിന് സമീപം വസ്ത്രം മാറിയ ശേഷം ഒരു ഇരു ചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു.
ഒടുവില്‍ പ്രതി കേശവദാസാപുരത്തേക്ക് സഞ്ചരിച്ചെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ കയ്യില്‍ മുറിവ് ഉണ്ടായിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്. 30 നും 35 വയസിനും ഇടയില്‍ പ്രായം തോന്നിക്കുന്ന ഇയാള്‍ തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.