തിരുവനന്തപുരം: ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപു (37) മരിച്ചു.
കല്ലും കുപ്പിയും കൊണ്ടുള്ള അടിയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മെന്റല്‍ ദീപുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മണ്ണുമാഫിയ സംഘത്തിലെ ചിലര്‍ ദിവസങ്ങളായി സമീപപ്രദേശങ്ങളില്‍ ചെറിയ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച രാത്രിയിലെ അക്രമവും എന്നാണ് പോലീസ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവര്‍ മണ്ണുമാഫിയ സംഘത്തിലുള്ളവരാണ്.
കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ അയിരൂപ്പാറ സ്വദേശി കുട്ടനാണ് കല്ലും കുപ്പിയും കൊണ്ട് ദീപുവിനെ ആക്രമിച്ചത്.
സംഭവത്തില്‍ അഞ്ചംഗ സംഘമാണ് ഉള്‍പ്പെട്ടതെന്ന് പോത്തന്‍കോട് പോലീസ് പറയുന്നു. ദീപുവിന്റെ കൂട്ടാളികളായ മൂന്നുപേരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യപ്രതികളായ അയിരൂപ്പാറ സ്വദേശികളായ കുട്ടന്, സ്റ്റീഫന്‍ എന്നിവര്‍ ഒളിവിലാണ്. കസ്റ്റഡിയിലെടുത്തവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്.