Blog Post

Karanavars > News > Keralam > ദിലീപിന്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

ദിലീപിന്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്‍്റെ കൈവശമുള്ള ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന ദിലീപിന്‍്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി സമര്‍പ്പിച്ച ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ . വിചാരണ അവസാനഘട്ടത്തിലെന്നും, രണ്ട് സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

മാര്‍ട്ടിന്‍ ആന്റണി നിര്‍ണായക പ്രതിയെന്നും കുറ്റകൃത്യത്തിന് ഒത്താശ ചെയ്തത് മാര്‍ട്ടിന്‍ ആന്റണിയെന്നും സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി അവസാന വാരത്തേക്ക് മാറ്റി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. പതിമൂന്നാം തവണയും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മാര്‍ട്ടിന്‍ ആന്റണി സുപ്രീംകോടതിയെ സമീപിച്ചത്.

നടി അതിക്രമത്തിന് ഇരയായ സമയത്ത് വാഹനമോടിച്ചിരുന്നത് മാര്‍ട്ടിന്‍ ആന്റണിയാണെന്നാണ് ആരോപണം. വാഹനത്തിന്റെ സഞ്ചാര വഴി സംബന്ധിച്ച്‌ മുഖ്യപ്രതി പള്‍സര്‍ സുനിയെ തുടര്‍ച്ചയായി അറിയിച്ചു. 34 തവണയാണ് മാര്‍ട്ടിന്‍ ആന്റണി, പള്‍സര്‍ സുനിക്ക് വിവരങ്ങള്‍ കൈമാറിയത്. ഇതില്‍ 21 എണ്ണം ഫോണ്‍ കോളും, ബാക്കി 13 മെസേജുകളുമാണ്. പ്രതിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *