Blog Post

Karanavars > News > Keralam > കോണ്‍ഗ്രസ് നില നിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്, ലീഗില്ലെങ്കില്‍ കേരളത്തിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് വിജയിക്കില്ല: ഇ.പി ജയരാജന്‍

കോണ്‍ഗ്രസ് നില നിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്, ലീഗില്ലെങ്കില്‍ കേരളത്തിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് വിജയിക്കില്ല: ഇ.പി ജയരാജന്‍

കോണ്‍ഗ്രസിനെതിരായ കോടിയോരിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച്‌ ഇ.പി ജയരാജന്‍. കേരളത്തല്‍ കോണ്‍ഗ്രസ് നില നിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്.

ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ല. ലീഗിപ്പോള്‍ ജമാഅത്ത് ഇസ്ലാമിയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ഇക്കാര്യമാണ് കോടിയേരി പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ മത നിരപേക്ഷത ഇല്ലെന്നും കോണ്‍ഗ്രസാണ് വര്‍ഗീയത പറയുന്നതെന്നുമുള്ള ആരോപണം കോടിയേരി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലി കുട്ടി, കെ. മുരളീധരന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.

Leave a comment

Your email address will not be published. Required fields are marked *