Blog Post

Karanavars > News > latest news > കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; കൊലപ്പെടുത്തിയത് ഭര്‍ത്താവ് ……

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; കൊലപ്പെടുത്തിയത് ഭര്‍ത്താവ് ……

ധാക്ക: ഏതാനും ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാര്‍ അറയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. റൈമയുടെ ഭര്‍ത്താവ് ഷഖാവത്ത് അലി നോബല്‍ അറസ്റ്റിലായിരുന്നു. നടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്.

മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

1998ല്‍ ബര്‍ത്തമാന്‍ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ക്കു പുറമേ ടിവി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *