Blog Post

Karanavars > News > Keralam > കോടിയേരിയുടേത്​ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഡനീക്കം -കെ. മുരളീധന്‍

കോടിയേരിയുടേത്​ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഡനീക്കം -കെ. മുരളീധന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകള്‍ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനുമായ റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയുള്ള ഗൂഡ നീക്കങ്ങളുടെ ഭാഗമാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ കെ.മുരളീധരന്‍.

കോണ്‍ഗ്രസ്​ ന്യൂനപക്ഷങ്ങളില്‍നിന്നും ഒരുപാട്​ അകന്നെന്നും മൃദു ഹിന്ദുത്വമാണ്​ രാഹുല്‍ ഗാനധി അടക്കമുള്ള നേതാക്കള്‍ പയറ്റുന്നതെന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്​ മറുപടിയായാണ്​ മുരളീധരന്‍റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ്​ നന്നായി അറിയാവുന്ന ആളാണ്​ കോടിയേരി. അതിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ്​ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *