Blog Post

Karanavars > News > Keralam > തിരുവാതിര വിവാദം കെട്ടടങ്ങുംമുമ്പേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തട്ടുപൊളിപ്പന്‍ ഗാനമേള……

തിരുവാതിര വിവാദം കെട്ടടങ്ങുംമുമ്പേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തട്ടുപൊളിപ്പന്‍ ഗാനമേള……

പാറശ്ശാലമെഗാതിരുവാതിര വിവാദമായതിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളന വേദിയില്‍ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള നടത്തിയത്. ടിപിആര്‍ 30 ശതമാനത്തിന് മേലെ നില്‍ക്കുന്ന ജില്ലയില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം പാടേ അവഗണിച്ചുകൊണ്ടാണ് ഗാനമേള നടന്നത്.

സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയുണ്ടാക്കിയ പൊല്ലാപ്പൊന്നും കണക്കിലെടുക്കാതെയായിരുന്നു ഗാനമേള സംഘടിപ്പിച്ചത്. പ്രതിനിധികള്‍ക്കൊപ്പം നേതാക്കളും റെഡ് വാളണ്ടിയര്‍മാരും പ്രാദേശിയ നേതാക്കളും സംഘാടകരും ഗാനമേള ആസ്വദിച്ചു. ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയായിരുന്നു ജില്ലാ സമ്മേളന വേദിയിലെ ഗാനമേള.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന ജില്ലാ സമ്മേളമായിരുന്നു തിരുവനന്തപുരത്തേത്. കോവിഡിനെത്തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രകടനവും പൊതുവേദിയിലുള്ള പൊതുസമ്മേളനവും ഉപേക്ഷിച്ചിരുന്നുപ്രകടനവും പൊതുസമ്മേളനവും ഇല്ലാത്ത ആദ്യ ജില്ലാസമ്മേളനമായി പാറശ്ശാല സമ്മേളനം മാറിയതായും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു

ഒരുലക്ഷത്തിലധികം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള പ്രകടനമാണ് നേതൃത്വം തീരുമാനിച്ചിരുന്നത്. പാറശ്ശാലയില്‍നിന്നു പ്രവര്‍ത്തകരും സമ്മേളന പ്രതിനിധികളും അടങ്ങുന്ന സംഘം ചെറുവാരക്കോണം മൈതാനത്തേക്ക് പ്രകടനമായി എത്താനായിരുന്നു പദ്ധതി. എന്നാല്‍, കോവിഡ് നിയന്ത്രണം ആരംഭിച്ചതോടെ സമ്മേളന പ്രതിനിധികള്‍ മാത്രമായി ചുരുക്കുകയും തുടര്‍ന്ന് പ്രകടനം ഉപേക്ഷിക്കുകയുമായിരുന്നു. പകരം സമ്മേളനവേദിയില്‍ വെര്‍ച്വലായി പൊതുസമ്മേളനം നടത്തി.

Leave a comment

Your email address will not be published. Required fields are marked *