Blog Post

Karanavars > News > Keralam > സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കും; ഒമ്ബതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കും; ഒമ്ബതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.

സ്‌കൂളുകളില്‍ ഇനി മുതല്‍ ഒമ്ബതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. രണ്ടാഴ്ചയ്‌ത്തേക്കാണ് നിയന്ത്രണം. ഉയര്‍ന്ന ക്ലാസുകളും കോളേജുകളും പ്രവര്‍ത്തിക്കും. അതേസമയം, വാരാന്ത്യ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. ഏതെങ്കിലും സ്ഥാപനങ്ങളില്‍ കോവിഡ് രൂക്ഷമായാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്ഥാപനം തത്കാലം അടച്ചിടാമെന്നും ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

Leave a comment

Your email address will not be published. Required fields are marked *