Blog Post

Karanavars > News > Keralam > നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കയ്യിലുണ്ട്; എത്രയും പെട്ടെന്ന് കോടതിക്ക് കൈമാറിയില്ലെങ്കില്‍ ദുരുപയോഗം ചെയ്യപ്പെടും: ദിലീപ് കോടതിയില്‍

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കയ്യിലുണ്ട്; എത്രയും പെട്ടെന്ന് കോടതിക്ക് കൈമാറിയില്ലെങ്കില്‍ ദുരുപയോഗം ചെയ്യപ്പെടും: ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കയ്യിലുണ്ടെന്ന് നടന്‍ ദിലീപ് കോടതിയില്‍.

ദിലീപിന്റെ നിര്‍മാണ കമ്ബനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സില്‍ ഈ ദൃശ്യങ്ങള്‍ എത്തിയോ എന്ന് പരിശോധന നടത്തിയതും ബൈജു പൗലോസാണ്.

ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവരുടെ കയ്യില്‍ എത്താനും ദുരുപയോഗപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും അതിനാല്‍ ഉടന്‍ തന്നെയിത് കോടതിക്ക് കൈമാറാന്‍ ബൈജു പൗലോസിനോട് നിര്‍ദ്ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്. വിചാരണക്കോടതിയിലാണ് ദിലീപ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നതും പൊലീസിന്റെ കള്ളക്കഥയാണെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *