Blog Post

Karanavars > News > Keralam > കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

സംസ്ഥാന സര്‍ക്കാരിന്റെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ റെയില്‍. പദ്ധതിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുകയാണിപ്പോള്‍.

കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പദ്ധതിയുടെ സര്‍വേയ്ക്കായി രണ്ടായിരത്തോളം കല്ലുകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചതായി അഭിഭാഷകന്‍ ഇന്ന് കൊടത്തോയെ അറിയിച്ചിരുന്നു. അതിന്മേലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയത്. മാത്രമല്ല, കല്ലുകള്‍ എടുത്തു മാറ്റുവാനും അതിനായി എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കുവാന്‍ കേരള റെയില്‍ ഡെവലപ്പ്‌മെന്റ കോര്‍പ്പറഷേനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ ഇത്രയും വലിയ തൂണുകള്‍ സ്ഥാപിച്ചതും കാരണമാണെന്ന് കോടതി ചൂണ്ടികാണിച്ചു. ജനങ്ങളെ പേടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തത് എന്ന് കോടതി വിമര്‍ശിച്ചു. മാത്രമല്ല, അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് താല്‍ക്കാലിക വിളക്കും കോടതി ഏര്‍പ്പെടുത്തി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *