Blog Post

Karanavars > News > Keralam > സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി; തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സം

സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി; തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി. സെ​ര്‍​വ​ര്‍ ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്നു റേ​ഷ​ന്‍​ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നു​ക​ള്‍ നി​ശ്ച​ല​മാ​യ​തോ​ടെ തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്.

ബി​പി​എ​ല്‍, എ​എ​വൈ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്രം ന​ല്‍​കു​ന്ന സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം സം​സ്ഥാ​ന​മൊ​ട്ടു​ക്കു പൂ​ര്‍​ണ​മാ​യി മു​ട​ങ്ങി. പ​ക​രം വി​ത​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടി​ല്ല. -​പോ​സ് മെ​ഷീ​ന്‍ ത​ക​രാ​ര്‍ ഇ​നി​യും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തെ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ക​ഴി​ഞ്ഞ വ്യാ​ഴം വൈ​കു​ന്നേ​രം മു​ത​ല്‍ ത​ക​രാ​റി​ലാ​യ ഇ-​പോ​സ് മെ​ഷീ​നു​ക​ളു​ടെ സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​തി​നു പി​ന്നി​ല്‍ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

Leave a comment

Your email address will not be published. Required fields are marked *