Blog Post

Karanavars > News > Keralam > വി​സ്മ​യ​: കുരുക്ക് മുറുക്കി പുതിയ തെളിവുകള്‍

വി​സ്മ​യ​: കുരുക്ക് മുറുക്കി പുതിയ തെളിവുകള്‍

കൊ​ല്ലം: വി​സ്മ​യ​ക്കേ​സി​ല്‍ പ്ര​തി കി​ര​ണ്‍​കു​മാ​റി​നെ​തി​രെ കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍.

കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മ്ബോ​ള്‍ കി​ര​ണ്‍​കു​മാ​റി​ന്‍റെ​യും വി​സ്മ​യ​യു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​രു​വ​രു​ടെ​യും ഫോ​ണി​ല്‍ റെ​ക്കോ​ഡി​ങ് സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വാ​ഹ കാ​ല​ഘ​ട്ടം മു​ത​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​ല കൂ​ടി​യ കാ​ര്‍ സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​ള്‍​പ്പ​ടെ സം​ഭാ​ഷ​ണ​ത്തി​ലു​ണ്ട്. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​ങ്ങ​ള്‍ പു​തി​യ തെ​ളി​വു​ക​ളി​ലൂ​ടെ ഖ​ണ്ഡി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ‍ന്‍റെ പ്ര​തീ​ക്ഷ.

പ്രതിഭാഗത്തിന്‍റെ ആരോപണം വിസ്മയയുടെ പിതാവ് നിഷേധിച്ചു

കൊ​ല്ലം: വി​സ്മ​യ​ക്ക് എ​വി​ടെ​യെ​ങ്കി​ലും പോ​ക​ണ​മെ​ങ്കി​ല്‍ പു​തി​യ കാ​റി​ല്ലെ​ങ്കി​ല്‍ നാ​ണ​ക്കേ​ടാ​കു​മെ​ന്ന​തി​നാ​ല്‍ പ്ര​തി കി​ര​ണ്‍​കു​മാ​റി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വെ​ച്ച​താ​ണ് കാ​ര്‍ എ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം സാ​ക്ഷി വി​സ്മ​യ​യു​ടെ പി​താ​വ് ത്രി​വി​ക്ര​മ​ന്‍ നാ​യ​ര്‍ നി​ഷേ​ധി​ച്ചു.

കൊ​ല്ലം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​എ​ന്‍. സു​ജി​ത്തി​നു മു​മ്ബാ​കെ ന​ട​ക്കു​ന്ന എ​തി​ര്‍​വി​സ്താ​ര​ത്തി​ലാ​ണ് ത്രി​വി​ക്ര​മ​ന്‍ നാ​യ​ര്‍ പ്ര​തി​ഭാ​ഗം ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച​ത്. മ​ക​ന്‍റെ വി​വാ​ഹം വി​ളി​ക്കാ​ന്‍ വ​ര​ണ​മെ​ന്ന് കി​ര​ണി​നെ വി​സ്മ​യ മു​ഖാ​ന്ത​രം അ​റി​യി​െ​ച്ച​ന്നും എ​ന്നാ​ല്‍, വ​രാ​ത്ത​തു​കൊ​ണ്ടു​ള്ള വി​രോ​ധം​കൊ​ണ്ടാ​ണ് വി​സ്മ​മ​യ​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു പോ​യ​തെ​ന്നു​മു​ള്ള ചോ​ദ്യ​വും നി​ര​സി​ച്ചു. കി​ര​ണി​ന്‍റെ സ​മ്മ​ത​പ്ര​കാ​രം വി​സ്മ​യ കി​ര​ണി​നെ ഫോ​ണ്‍ വി​ളി​ച്ച്‌ അ​നു​വാ​ദം വാ​ങ്ങി​യി​ട്ടാ​ണ് പോ​യ​തെ​ന്ന ചേ​ദ്യ​ത്തി​നു ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ്​ മൊ​ഴി.

2021 ജ​നു​വ​രി 11 നു ​വി​സ്മ​യ​യും കി​ര​ണും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം കോ​ട​തി​യി​ല്‍ കേ​ള്‍​പ്പി​ച്ച​തി​ല്‍ അ​ത് ഇ​രു​വ​രും ത​മ്മി​ലു​ള്ള​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​ക്കു വേ​ണ്ടി അ​ഡ്വ. പ്ര​താ​പ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ എ​തി​ര്‍​വി​സ്താ​രം ബു​ധ​നാ​ഴ്ച​യും തു​ട​രും.

Leave a comment

Your email address will not be published. Required fields are marked *