Blog Post

Karanavars > News > Keralam > എനിക്കായി ഉയരുന്ന ശബ്ദങ്ങള്‍ കാണുമ്ബോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു: പീഡനത്തിന് ഇരയായ നടി

എനിക്കായി ഉയരുന്ന ശബ്ദങ്ങള്‍ കാണുമ്ബോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു: പീഡനത്തിന് ഇരയായ നടി

കൊച്ചി | തനിക്ക് വേണ്ടി ഇത്രയും ശബ്ദങ്ങള്‍ ഉയരുമ്ബോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നതായി കൊച്ചിയില്‍ പീഡനത്തിനിരയാക്കപ്പെട്ട നടി.

കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. ഇരയാക്കപ്പെട്ടതില്‍ നിന്ന് അതിജീവന യാത്രയിലാണ് താനിപ്പോഴെന്നും നടി സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റില്‍ പറയുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി പറയുന്നു.

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെഅവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച്‌ മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ശബ്ദം നിലക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഞാന്‍ തനിച്ചല്ലെന്ന്തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനുഹൃദയം നിറഞ്ഞ നന്ദിയെന്നും നടി പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *