ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനിയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.
ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി ധീരജ് ആണ് മരിച്ചത്. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ധീരജ് ഉള്‍പ്പടെ രണ്ടു പേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. അഭിജിത്ത് കുത്തേറ്റ മറ്റൊരാള്‍. സംഘര്‍ഷത്തില്‍ മറ്റൊരു വിദ്യാര്‍ഥിക്കു കൂടി പരിക്കേറ്റതായി സൂചനയുണ്ട്.
സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
കോളജിനു പുറത്തു വച്ചാണ് ഇവര്‍ക്കു കുത്തേറ്റത്. പുറത്തുനിന്നു വന്നവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാന്പസില്‍ പോലീസ് ഉണ്ടായിരുന്നു. എന്നാല്‍, കാന്പസിനു പുറത്തുവച്ചു നടന്നതിനാല്‍ പോലീസ് ഇടപെടലിന് അവസരമുണ്ടായില്ല. വിദ്യാര്‍ഥിയുടെ നെഞ്ചിലാണ് കുത്തേറ്റത്.
ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യന്‍റെ വാഹനത്തിലാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സംഭവ സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെടുന്നതു കണ്ടതായി സത്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.