Blog Post

Karanavars > News > Keralam > ത​െന്‍റ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമെന്ന് ശ്രീധരന്‍പിള്ള

ത​െന്‍റ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമെന്ന് ശ്രീധരന്‍പിള്ള

പ​ന്ത​ളം: ത​െന്‍റ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത് 2018യി​ലെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​മെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്.

ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ ശ്രീ ​ധ​ര്‍​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​െന്‍റ സം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​യ്ക്ക​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം അ​ക്ര​മ​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ ഒ​രു​വി​ഭാ​ഗം ശ്ര​മി​ച്ചു. അ​തു​കൊ​ണ്ടാ​ണ് പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍​റ്​ കൂ​ടി​യാ​യ താ​ന്‍ ഉ​പ​വാ​സ​സ​മ​രം പ​ത്ത​നം​തി​ട്ട​ക്ക്​ മാ​റ്റി​യ​ത്. ത​ന്ത്രി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​ത് ചെ​ങ്ങ​ന്നൂ​രി​ലു​ള്ള സു​ഹൃ​ത്ത് മു​ഖേ​ന​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ​മ​ര​ത്തോ​ട്​ ബ​ന്ധ​പ്പെ​ട്ട്​ അ​സാ​ധാ​ര​ണ​മാം വി​ധം പ്ര​വ​ര്‍​ത്തി​ച്ച​വ​രെ കാ​ലം വേ​ട്ട​യാ​ടു​ന്നു​ണ്ട്. മൂ​ന്നു​മാ​സം മു​മ്ബ് ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ പ്രേ​ര​ണ കു​റ്റ​ത്തി​ന് പ​റ​വൂ​ര്‍ കോ​ട​തി​യി​ല്‍​നി​ന്ന്​ ത​നി​ക്ക്​ സ​മ​ന്‍​സ് എ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ന്ത​ളം കൊ​ട്ടാ​രം നി​ര്‍​വാ​ഹ​ക സം​ഘം ജോ​യ​ന്‍​റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് വ​ര്‍​മ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ സു​ശീ​ല സ​ന്തോ​ഷ്, കു​ള​ന​ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് പി.​ആ​ര്‍. മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍​റ് ജി. ​പ്യ​ഥ്വി​പാ​ല്‍ സ്വാ​ഗ​ത​വും വ​ലി​യ​കോ​യി​ക്ക​ല്‍ സ​ബ് ഗ്രൂ​പ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍ എം. ​ഗോ​പ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *