Blog Post

Karanavars > News > Keralam > കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്, പിണറായി സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത് 19 ആ​ർ എ​സ് എ​സ് – ബി ജെ പി പ്ര​വ​ർ​ത്തകർ

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്, പിണറായി സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത് 19 ആ​ർ എ​സ് എ​സ് – ബി ജെ പി പ്ര​വ​ർ​ത്തകർ

കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നടിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തിൽ ബി ജെ പി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയത്.

രഞ്ജിത് വധക്കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഏകപക്ഷീയമാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണം.ബി ജെ പി പ്രവർത്തകരെ അനാവശ്യമായി കേസിൽ കുടുക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയുണ്ടെന്ന ആരോപണവുമായി ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും രംഗത്തെത്തി.

അതേസമയം, ആലപ്പുഴയിൽ കഴിഞ്ഞദിവസം ഉണ്ടായ രാഷ്ട‌്രീയ കൊലപാതകങ്ങളെപ്പറ്റി കേന്ദ്രം ഗവർണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കും. കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ് ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ആവശ്യപ്പെട്ടിരുന്നു.

പി​ണ​റാ​യി സ​ർ​ക്കാ​റിന്റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ന​ട​ന്ന​ത് 47 രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാണെന്നാണ് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നത്. ഈ ​വ​ർ​ഷം മാ​ത്രം എ​ട്ടു രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് നടന്നത്. 2016 മേ​യ് 25 മു​ത​ൽ 2021 ഡി​സം​ബ​ർ 19 വ​രെ 19 ആ​ർ എ​സ് എ​സ് ബി ജെ പി പ്ര​വ​ർ​ത്ത​ക​രും 12 സി പി. എം – ​ഡി വൈ.എ​ഫ്. ഐ പ്രവർത്തകരുമാണ് കൊ​ല്ല​പ്പെ​ട്ടത്. കോ​ൺ​ഗ്ര​സ്,യൂ​ത്ത് കോ​ൺ​ഗ്ര​സ്-​നാ​ല്, മു​സ്​​ലിം ലീ​ഗ്/​യൂ​ത്ത് ലീ​ഗ്ആ​റ്, എ​സ്.​ഡി.​പി.​ര​ണ്ട്, .​എ​ൻ.​ടി.​യു.​സി-​ഒ​ന്ന്, .​എ​ൻ.​എ​ൽഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കണക്കുകൾ. ഏ​റ്റ​വു​മ​ധി​കം കൊ​ല​പാ​ത​കം ന​ട​ന്ന​ത് ക​ണ്ണൂ​രി​ലാ​ണ്. 11പേരാണ് ജില്ലയിൽ കൊല്ലപ്പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *