Blog Post

Karanavars > News > Keralam > നടിക്കെതിരായ അതിക്രമം: സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ദിലീപ് പിന്‍വലിച്ചു

നടിക്കെതിരായ അതിക്രമം: സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ദിലീപ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതില്‍ സമര്‍പ്പിച്ച ഹരജി നടന്‍ ദിലീപ് പിന്‍വലിച്ചു.

കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്.

കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നത്.

ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് ദിലീപ് ഹരജി പിന്‍വലിച്ചത്.

Leave a comment

Your email address will not be published. Required fields are marked *