Blog Post

Karanavars > News > latest news > ‘ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായ ആര്‍ഭാടം’: കാനം രാജേന്ദ്രന്‍

‘ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായ ആര്‍ഭാടം’: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തില്‍ അയവില്ല.

ഇപ്പോഴിതാ, ഗവര്‍ണറെ വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായൊരു ആര്‍ഭാഡമാണെന്ന് വിചാരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും അതുകൊണ്ട് തന്നെ അവരുടെ ചെയ്തികളും അങ്ങനെയൊക്കെതന്നെയായിരിക്കുമെന്ന് മുന്‍കൂട്ടി കാണുന്നുണ്ടെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നതെന്നും അതു വേണ്ടെന്നു വയ്ക്കാനുള്ള അധികാരം നിയമസഭയ്ക്ക് എപ്പോഴുമുണ്ടെന്നും കാനം ഓര്‍മിപ്പിച്ചു. അതിനു സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പൗരത്വ വിഷയത്തിലും കാര്‍ഷിക നിയമത്തിന്റെ കാര്യത്തിലും ഗവര്‍ണര്‍ വിമര്‍‌ശം ഉന്നയിച്ചിട്ട് എവിടെ എത്തിയെന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.

മാനദണ്ഡം പാലിച്ചാണ് സര്‍ക്കാര്‍ വിസി നിയമനം നടത്തിയത്. യുജിസി മാനദണ്ഡം അനുസരിച്ച്‌ സെര്‍ച്ച്‌ കമ്മിറ്റിയെ വയ്ക്കും. കമ്മിറ്റി ഗവര്‍ണര്‍ക്ക് പേരുകള്‍ സമര്‍പ്പിക്കുമ്ബോള്‍ തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഗവര്‍ണര്‍ നിയമിച്ച ആളെക്കുറിച്ച്‌ അദ്ദേഹം തന്നെ വിമര്‍ശനം ഉന്നയിക്കുകയാണ്. സര്‍വകലാശാലകളിലെ സെനറ്റും സിന്‍ഡിക്കേറ്റും തിരഞ്ഞെടുക്കപ്പെട്ട ബോഡിയാണ്. അവര്‍ക്കു തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. കോടതി അതില്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ നോക്കാം‘, കാനം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *