Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
അവരുടെ ശമ്പളം ഞങ്ങളേക്കാൾ കൂടുതൽ; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകൾ - Karanavars

Blog Post

Karanavars > News > Keralam > അവരുടെ ശമ്പളം ഞങ്ങളേക്കാൾ കൂടുതൽ; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകൾ

അവരുടെ ശമ്പളം ഞങ്ങളേക്കാൾ കൂടുതൽ; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകൾ

തിരുവനന്തപുരം: കെഎഎസിന് ഉയർന്ന ശമ്പളം നൽകുന്നതിനെതിരെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. ഐഎഎസ് ശമ്പളത്തേക്കാൾ കൂടുതലാണ് കെഎഎസിന്റെ ശമ്പളമെന്നതാണ് പ്രധാന പരാതി.

അടിസ്ഥാന ശമ്പളം 81800 രൂപയാണെങ്കിലും മറ്റ് അലവൻസുകളായ ഡിഎയും എച്ച്ആർഎയും ചേരുന്നതോടെ ഒരു ലക്ഷം രൂപയ്‌ക്ക് പുറത്താകും. കെഎഎസുകാരുടെ പരിശീലിന കാലത്ത് അടിസ്ഥാന ശമ്പളം മാത്രമാണ് നൽകുക എന്നും സർക്കാർ പറഞ്ഞിട്ടുണ്ട്.

അതേസമയം, ഐഎഎസുകാരുടെ പരിശീലന കാലയളവിൽ കിട്ടുന്നത് 51600 രൂപയാണ്. അലവൻസെല്ലാം ചേർത്ത് കിട്ടുന്നത് 74000 രൂപയും. കെഎഎസിന് സർക്കാർ പ്രഖ്യാപിച്ച ശമ്പളമാണ് നൽകുന്നതെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരേക്കാൾ ശമ്പളം താഴെയുള്ള ഉദ്യോഗസ്ഥർക്ക് കിട്ടുന്ന അവസ്ഥയുണ്ടാകും.

ഇത് ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. എന്നാൽ, കെഎഎസ് ശമ്പളവുമായി ബന്ധപ്പെട്ട് ഇതുവരെയും സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. പൊതുവേ മന്ത്രിസഭാ തീരുമാനം വന്നാൽ 48 മണിക്കൂറിനുള്ളിൽ ഉത്തരവ് ഇറക്കാറാണ് പതിവ്.

Leave a comment

Your email address will not be published. Required fields are marked *