Blog Post

Karanavars > News > Keralam > ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ മധ്യ ആൻഡമാൻ കടലിൽ നിലവിലുള്ള ന്യൂനമർദം പടിഞ്ഞാറ്വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദമാകാന്‍ സാധ്യത. തുടർന്ന് പടിഞ്ഞാറ്, വടക്കു–പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബുധനാഴ്ചയോടെ മധ്യ കിഴക്കൻ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു വ്യാഴാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിച്ചേക്കും.

തെക്ക് കിഴക്കൻ അറബിക്കടലിൽനിന്ന് വടക്കൻ കേരളത്തിൽ കൂടി, കർണാടക, തമിഴ്നാട് വഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. തെക്കൻ കർണാടകയ്ക്കും വടക്കൻ തമിഴ്നാടിനും മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിലും ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *