Blog Post

Karanavars > News > latest news > സതീശനെതിരായ അന്‍വറിന്റെ ആക്ഷേപം ചട്ടലംഘനം; സഭാ രേഖകളില്‍ നിന്ന് നീക്കി സ്‌പീക്കര്‍, പ്രതിപക്ഷ നേതാവിന്റെ മറുപടിയും നീക്കി

സതീശനെതിരായ അന്‍വറിന്റെ ആക്ഷേപം ചട്ടലംഘനം; സഭാ രേഖകളില്‍ നിന്ന് നീക്കി സ്‌പീക്കര്‍, പ്രതിപക്ഷ നേതാവിന്റെ മറുപടിയും നീക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ നിലമ്ബൂര്‍ എംഎല്‍‌എ പി.വി അന്‍വറിന്റെ ആക്ഷേപം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്‌തുപറവൂര്‍ കേന്ദ്രീകരിച്ച്‌ നടന്ന മണിചെയ്‌ന്‍ തട്ടിപ്പില്‍ സതീശന് പങ്കുണ്ടെന്നായിരുന്നു അന്‍വറിന്റെ ആക്ഷേപം. സഭയ്‌ക്കുള‌ളിലും പുറത്തും അന്‍വര്‍ ഈ ആക്ഷേപം ഉന്നയിച്ചു.

അന്‍വര്‍ സഭയിലെത്താത്ത സമയം അനുമതിയില്ലാതെയാണ് അവധിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്‌ത പ്രതിപക്ഷ നേതാവിന്റെ നടപടിയാണ് അന്‍വറിനെ പ്രകോപിപ്പിച്ചത്. ഫേസ്‌ബുക്കിലൂടെയും സഭയില്‍ തിരികെയെത്തിയും അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. തന്റെ സംരംഭങ്ങളെല്ലാം അവസാനിപ്പിച്ച്‌ രാഷ്‌ട്രീയത്തിന് മൂര്‍ച്ച കൂട്ടുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

അന്‍വറിന്റെ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച പ്രതിപക്ഷ നേതാവ് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അന്‍വറിന്റെ കിളിപോയെന്നും പരിഹസിച്ചു. ആരോപണമുള‌ള കാലത്ത് താന്‍ പറവൂരില്‍ ഇല്ലായിരുന്നെന്നും വി.ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ മറുപടിയും സഭാരേഖകളില്‍ ഉണ്ടാകില്ലെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *