Blog Post

Karanavars > News > Keralam > മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കെ.മുരളീധരന്‍ എം പികാണാന്‍ മേയര്‍ക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായില്‍ നിന്ന് വരുന്നത് ഭരണി പാട്ടാണെന്നും അധിക്ഷേപിച്ചു.നഗരസഭയിലെ പ്രതിപക്ഷ പാര്‍ട്ടി സമരത്തില്‍ പങ്കെടുക്കവെയാണ് മുരളീധരന്റെ പരാമര്‍ശം.

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വായില്‍ നിന്നും വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്ബോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ് അവരിപ്പോള്‍ ഇരിക്കുന്നത്.

കേരളത്തില്‍ അറിയപ്പെട്ട നിര്‍മാതാവും സംവിധായകനുമായ പി സുബ്രഹ്മണ്യം, എം.പി. പത്മനാഭന്‍ എന്നിവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്.’

Leave a comment

Your email address will not be published. Required fields are marked *