തിരുവനന്തപുരം > തിരുവനന്തപുരം പോത്തന്‍കോട് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് പണിമൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭര്‍ത്താവിന്റെ സഹോദരന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പ്രതി സുബിന് ലാലിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കാവുവിളയില്‍ തയ്യല്‍ കടയിലെ ജീവനക്കാരിയായ യുവതി കടയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. 12 മണിയോടെ കാറില്‍ കടയിലെത്തിയ സുബിന് ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിയോടിയ യുവതിയുടെ പിന്നാലെ ഓടി ഇയാള്‍ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് വൃന്ദ.