കോഴിക്കോട്: വയനാട്ടില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നൂ പേര്‍ പിടിയില്‍. വിപണിയില്‍ പത്തു ലക്ഷം വില വരുന്ന നൂറുഗ്രാം മയക്കുമരുന്നാണ് സംഘത്തില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍ (25), കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40 ) എന്നിവരാണ് പിടിയിലായത്. യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്.
ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹന പരിശോധനക്കിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.