Blog Post

Karanavars > News > Keralam > നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; അക്‌സര്‍ ബാഗ്ഷയെന്ന് ഉറപ്പിച്ച്‌ പൊലീസ്,അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; അക്‌സര്‍ ബാഗ്ഷയെന്ന് ഉറപ്പിച്ച്‌ പൊലീസ്,അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തര്‍പ്രദേശ് സ്വദേശി അക്‌സര്‍ ബാഗ്ഷ എന്ന് ഉറപ്പിച്ച്‌ പൊലീസ്.റെയില്‍വേ സ്റ്റേഷനുകളില്‍ അക്‌സര്‍ ബാഗ്ഷയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചുകോയമ്ബത്തൂരില്‍ നിന്ന് ട്രെയിന്‍ വിട്ട ശേഷമാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

അന്വേഷണ സംഘം കവര്‍ച്ചയ്ക്ക് ഇരയായവര്‍ക്ക് അക്‌സറിന്റെ ഫോട്ടോ കാണിച്ചിരുന്നു. കോയമ്ബത്തൂരിലെത്തുന്നതിന് മുന്‍പ് ഇയാളെ ട്രയിനില്‍ കണ്ടതായി അവര്‍ മൊഴി നല്‍കിയിട്ടുണ്ട്.അതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിച്ചു.

അക്സര്‍ ബാഗ്ഷ രക്ഷപ്പെട്ടതും കേരളത്തില്‍ എത്തുന്നതിന് മുന്‍പാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.തമിഴ്നാട് കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്നതാണ് അക്സറിന്റെ രീതി. അതിനാല്‍ കേസ് തമിഴ്നാട് റെയില്‍വേ പൊലീസിന് കൈമാറും.കുപ്പി വെള്ളത്തില്‍ ലഹരി വസ്തുക്കള്‍ കലക്കിയാണ് പ്രതി യാത്രക്കാരെ മയക്കിയതെന്നും പൊലീസിന് സൂചന ലഭിച്ചു.

ഇന്നലെ പുലര്‍ച്ചെ ആറോടെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധമില്ലാതെ കിടന്ന മൂവരെയും പൊലീസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത് .17പവന്‍ സ്വര്‍ണവും 1600 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളുമാണ് നഷ്ടമായത്.

Leave a comment

Your email address will not be published. Required fields are marked *