Blog Post

Karanavars > News > Keralam > ഓണ്‍ലൈനില്‍ വിവാഹം: വധൂവരന്മാര്‍ക്ക് ഓണ്‍ലൈനില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും

ഓണ്‍ലൈനില്‍ വിവാഹം: വധൂവരന്മാര്‍ക്ക് ഓണ്‍ലൈനില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും

തിരുവനന്തപുരം: വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായി വിവാഹം നടത്താന്‍ സാങ്കേതികസൗകര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതിതേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, .ടി.മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. കോടതിയുടെ നിര്‍ദേശമുണ്ടായാല്‍ സൗകര്യം ഒരുക്കാമെന്നാണ് അറിയിച്ചത്.

അതേസമയം, വിവാഹത്തിനായി ഓണ്‍ലൈനില്‍ ഹാജരാകുമ്ബോഴുണ്ടാകുന്ന പ്രായോഗികപ്രശ്‌നങ്ങള്‍ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി. ആളെ തിരിച്ചറിയുന്നതിനൊപ്പം അവരുടെ മാനസികനിലയടക്കം വിവാഹ ഓഫീസര്‍ വിലയിരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ചൂണ്ടിക്കാട്ടി.

വിദേശത്തായതിനാലാണ് ഹര്‍ജിക്കാര്‍ ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതി തേടിയിരിക്കുന്നത്. നേരിട്ട് ഹാജരാകാതെതന്നെ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം നടത്താനാകുമെന്ന് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, വിവാഹ ഓഫീസര്‍ക്ക് കക്ഷികളെ തിരിച്ചറിയാന്‍ എന്താണ് മാര്‍ഗം എന്ന് അഭിപ്രായപ്പെട്ട കോടതി സംസ്ഥാനകേന്ദ്ര ഐ.ടി. വകുപ്പുകളെയും വിദേശകാര്യ മന്ത്രാലയത്തെയും കക്ഷി ചേര്‍ക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *