Blog Post

Karanavars > News > Keralam > ‘ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു’; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി

‘ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു’; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി

ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന് കാട്ടി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി. , ഐ ഗ്രൂപ്പുകളാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്ഡിസിസി അധ്യക്ഷ പട്ടികക്കെതിരെ പ്രതികരിച്ച ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച്‌ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ 18 വര്‍ഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിക്കാത്ത ആരും നേതൃത്വത്തിലേക്ക് വന്നിട്ടില്ലെന്നാണ് ഉണ്ണിത്താന്‍ വിമര്‍ശിച്ചത്. ഇരുവരും തീരുമാനിച്ചിരുന്ന മേഖലയിലേക്ക് വേറെ ആളുകള്‍ വന്നപ്പോഴുള്ള അസഹിഷ്ണുതയാണ് ഇപ്പോള്‍ കാണുന്നത്. എ കെ ആന്‍റണി കാണിച്ച മാന്യത ഇരുവരും കാണിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

ഹൈക്കമാന്‍ഡ് പിന്തുണ കെപിസിസി നേതൃത്വത്തിന്

അതേസമയം ഡിസിസി പുനസംഘടനയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പ്രതികരണങ്ങള്‍ കണ്ടില്ലെന്നു നടിക്കാനും ഇതേ കുറ്റം ചെയ്ത മറ്റു നേതാക്കള്‍ക്കെതിരെ നടപടി എടുക്കാനുള്ള കെപിസിസിയുടെ നീക്കത്തിന് പിന്തുണ നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കേരളത്തിലെ നേതൃത്വത്തിന് പ്രഖ്യാപിച്ച പൂര്‍ണ പിന്തുണ ഹൈക്കമാന്‍ഡ് തുടരും. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് തടയിടാനുള്ള സുവര്‍ണാവസരമായിട്ടാണ് ഹൈക്കമാന്‍ഡ് പുതിയ സംഭവ വികാസങ്ങളെ വിലയിരുത്തുന്നത്. മുതിര്‍ന്ന നേതാക്കളുടെയും ഗ്രൂപ്പുകളുടെയും വാദങ്ങള്‍ക്ക് വഴങ്ങി കേരള നേതൃത്വത്തെ സമ്മര്‍ദത്തിലാഴ്‌ത്തില്ല എന്നാണ് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരിക്കുന്നത്. ഈ ഉറപ്പ് ഭാവിയിലും തുടരും.

ദേശീയ നേതാക്കളായിട്ട് പോലും ഉമ്മന്‍‌ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പരിഭവത്തിനു ഹൈക്കമാന്‍ഡ് ചെവി കൊടുക്കാതിരിക്കുന്നത് ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. വാര്‍ത്താ ചാനലുകളില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച കെ പി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള നടപടികളുമായി കെപിസിസിക്ക് മുന്നോട്ട് പോകാം. എഐസിസി അംഗമാണോ എന്നത് പോലും പരിഗണിക്കേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡിന്‍റെ ഈ ഉറപ്പാണ് മുതിര്‍ന്ന നേതാക്കളെ വെല്ലുവിളിക്കാന്‍ കേരള നേതൃത്വത്തിന് ധൈര്യം നല്‍കുന്നത്.

Leave a comment

Your email address will not be published. Required fields are marked *