കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷിന് എം.എല്‍.എ എന്നെഴുതിയ രണ്ട് ബോര്‍ഡുകള്‍ സ്വന്തമായുണ്ട്. ആ ബോര്‍ഡ് ഒാരോ ദിവസവും ഒാരോ കാറിന് മുന്നിലാണ് വെക്കുക. എം.എല്‍.എ ആയ സുഹൃത്തിന് വേണ്ടി സമയം കളയാന്‍ തയാറായ ഏതെങ്കിലുമൊരു സുഹൃത്തിന്‍റെ കാറിനായിരിക്കും ആ ബോര്‍ഡ് വഹിക്കാനുള്ള നിയോഗം.
ദിവസവും വ്യത്യസ്ത് കാറുകളില്‍ പൊതുപരിപാടികള്‍ക്കെത്തുന്ന എം.എല്‍.എയെ കണ്ട് മൂക്കത്ത് വിരല്‍ വെക്കുന്നവരും കുറവല്ല. ഇദ്ദേഹത്തിന് ഇത്രയധികം കാറുകളുണ്ടോ എന്ന് ചോദിക്കുന്നവര്‍ അറിയാനായി പറയുകയാണ്, സി.ആര്‍ മഹേഷ് എം.എല്‍.എക്ക് സ്വന്തമായി ഒരു കാര്‍ പോലുമില്ല. ആകെ ഉള്ളത് ആ രണ്ട് ബോര്‍ഡുകള്‍ മാത്രമാണ്, ഒാരോ ദിവസവും തന്നെ സഹായിക്കാന്‍ സന്നദ്ധമാകുന്ന സുഹൃത്തിന്‍റെ കാറില്‍ സ്ഥാപിക്കാനുള്ള രണ്ട് ബോര്‍ഡുകള്‍.
എന്തിനാണ് എല്ലാ ദിവസവും സുഹൃത്തുക്കളുടെ കാറില്‍ യാത്ര ചെയ്യുന്നത്, ഒരു കാര്‍ വാങ്ങാമല്ലോ എന്ന സംശയം ആര്‍ക്കുമുണ്ടാകും. എം.എല്‍.എമാര്‍ക്ക് കാര്‍ വാങ്ങാന്‍ പ്രത്യേക വായ്പയുമുണ്ട്. പക്ഷേ, വായ്പ എം.എല്‍.എ തന്നെ തിരിച്ചടക്കണമെന്നതിനാല്‍ തല്‍കാലം കാര്‍ വാങ്ങല്‍ പിന്നീടാകാമെന്ന് തീരുമാനിച്ചതാണ് സി.ആര്‍ മഹേഷ്.
നേരത്തെ കാര്‍ വാങ്ങാന്‍ ഒരുങ്ങിയതാണ് അദ്ദേഹം. അപ്പോഴാണ് ഭാര്യപിതാവും മഹേഷിന്‍റെ സഹോദരനും മരിക്കുന്നത്. അപ്രതീക്ഷിതമായി കുടുംബ ഭാരം പൂര്‍ണമായും ഏറ്റെടുക്കേണ്ടി വന്നതോടെ കാര്‍ വാങ്ങാനുള്ള തീരുമാനം വേണ്ടെന്നു വെച്ചു. വേറെ തന്നെ കടബാധ്യതകളും കുടുംബ ചിലവുകളും ചുമലിലുള്ളപ്പോള്‍ കാര്‍ വായ്പയുടെ തിരിച്ചടവ് കൂടി താങ്ങാനാകില്ലെന്നതിനാലാണ് ആ മോഹം തല്‍കാലം വേണ്ടെന്നു വെച്ചത്.
സി.ആര്‍ മഹേഷിന്‍റെ അമ്മയുടെ പേരിലുള്ള വായ്പ കുടിശ്ശികയായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സഹകരണബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു.
ഒാരോ ദിവസവും ഒാരോ സുഹൃത്തുക്കളുടെ കാറിലാണ് ഇപ്പോള്‍ സി.ആര്‍ മഹേഷ് എം.എല്‍.എയുടെ യാത്ര. ചിലപ്പോള്‍ ബൈക്കിന് പുറകിലിരുന്നാണ് എം.എല്‍.എ പരിപാടികള്‍ക്കെത്തുന്നത്. സുഹൃത്തുക്കള്‍ക്കൊന്നും ഒഴിവില്ലെങ്കില്‍ ഒാേട്ടാറിക്ഷയാണ് ആശ്രയം. സാഹചര്യങ്ങള്‍ അനുകൂലമാകുേമ്ബാള് ഒരു കാര്‍ വാങ്ങുമെന്ന് എം.എല്‍.എ പറയുന്നു.