മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ജ്വല്ലറി കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ 23 കാരനെ വെടിവെച്ച് കൊന്നു. മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ നാലംഗ സംഘം യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സി.സി.ടി.വിയില്‍ പതിഞ്ഞ നാല് അക്രമികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൈസൂര്‍ പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകീട്ട് 5:30 ഓടെയാണ് സായുധരായ നാല് കവര്‍ച്ചക്കാര്‍ മൈസൂരുവിലെ വിദ്യാരണ്യപുരത്തുള്ള അമൃത് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ പാലസ് ജ്വല്ലറിയില്‍ കയറിയത്. സ്വര്‍ണ മാല വാങ്ങാനെന്ന വ്യാജേന ഒാരോരുത്തരായി അകത്ത് കയറിയ ശേഷം ഷട്ടര്‍ അടച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളുമായി പുറത്തിറങ്ങവേ ധാദാധഹള്ളി സ്വദേശി ചന്ദ്രശേഖര്‍ എന്ന ചന്ദ്രുവിനുനേരെയാണ് കവര്‍ച്ചക്കാര്‍ വെടിയുതിര്‍ത്തത്. സ്വര്‍ണം വാങ്ങാന്‍ കടയിലെത്തിയതായിരുന്നു ചന്ദ്രു.
‘അകത്തുനിന്ന് ശബ്ദം കേട്ടിരുന്നു, എത്രയും പെട്ടന്ന് ഷോപ്പ് തുറക്കുമെന്ന് കരുതി. അല്‍പസമയം കഴിഞ്ഞ് വാതില്‍ തുറന്ന് മൂന്ന് പേര്‍ പുറത്തേക്കോടുന്നത് കണ്ടു. കടയുടമ സഹായത്തിനായി അലറിവിളിക്കുന്നുമുണ്ടായിരുന്നു. കവര്‍ച്ചക്കാരില്‍ ഒരാള്‍ ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു, ഞാനും എെന്റ സഹോദരന്‍ ചന്ദ്രുവും കടയുടമക്ക് തൊട്ടുപിന്നിലായിരുന്നു. വെടിയുണ്ട എെന്റ സഹോദരെന്റ ദേഹത്ത് തുളച്ചുകയറി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. –ചന്ദ്രുവിെന്റ സഹോദരന്‍ രംഗസ്വാമി പറഞ്ഞു.
സംഭവത്തില്‍ വിദ്യാരണ്യപുരം പൊലീസ് കേസ് എടുത്തു. പൊലീസ് പുറത്തുവിട്ട 45 സെക്കന്‍ഡ് സി.സി.ടി.വി ദൃശ്യങ്ങളില്‍ സംഘം കടയിലേക്ക് പ്രവേശിക്കുന്നതും ജ്വല്ലറി ഉടമയെ ആക്രമിക്കുന്നതിനു മുമ്ബ് ഷട്ടറുകള്‍ അടയ്ക്കുന്നതും വ്യക്തമായി കാണിക്കുന്നുണ്ട്. ഒരാള്‍ സ്വര്‍ണാഭരണങ്ങള്‍ കവരുേമ്ബാള് മറ്റുള്ളവര്‍ ഉടമയെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആഭരണങ്ങള്‍ എത്ര നഷ്ടമായെന്ന് വ്യക്തമല്ല.
“കേസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണത്തിന് വിവിധ ടീമുകള്‍ രൂപവത്കരിച്ചതായി മൈസൂര്‍ പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു. 25 ഓഫീസര്‍മാരും 80 ജീവനക്കാരുമുള്‍പ്പെട്ട സംഘമാണ് അന്വേഷിക്കുന്നത്. പ്രതികളെ പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് വകുപ്പ് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 9480802200 എന്ന നമ്ബറില്‍ വിവരങ്ങള്‍ പങ്കിടാം.