Blog Post

Karanavars > News > Keralam > ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെ പിഴയടപ്പിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെ പിഴയടപ്പിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെ പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സി.പി.ഒ അരുണ്‍ ശശിയെ സസ്പെന്‍ഡ് ചെയ്തു. സി.ഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടു.

പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 ന്റെ രസീത് നല്‍കിയെന്നായിരുന്നു ശ്രീകാര്യം സ്വദേശി നവീന്‍റെ പരാതി. എന്നാല്‍ രസീതില്‍ എഴുതിയ പിഴവാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിഴവ് മനസിലായതോടെ നവീനെ ഫോണില്‍ ബന്ധപ്പെട്ടെന്നും നവീന്‍ പ്രതികരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

അമ്മയ്ക്കൊപ്പം ശ്രീകാര്യത്ത് തന്നെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോകുമ്ബോഴാണ് പൊലീസ് നവീന്റെ കാര്‍ തടഞ്ഞത്. ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടെന്നറിഞ്ഞ് നേരത്തെ ടോക്കണെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്ന് നവീന്‍ പറഞ്ഞുഎന്നാല്‍, ഒരിക്കല്‍ പോലും സത്യവാങ്മൂലമുണ്ടോ എന്ന് പൊലീസ് ചോദിച്ചില്ലെന്നും പിഴയീടാക്കുകയായിരുന്നെന്നും നവീന്‍ പ്രതികരിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *