കൊച്ചി: അറബിക്കടലില്‍ അഞ്ചുദിവസം നീണ്ട ആദ്യഘട്ട സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കൊച്ചിയില്‍ തിരിച്ചെത്തി.
ഈ മാസം നാലിന് ആരംഭിച്ച പരീക്ഷണമാണ് ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചത്. സമാനരീതിയില്‍ ആറ് പരീക്ഷണയാത്രകൂടി നടത്തിയതിനുശേഷം കൊച്ചി കപ്പല്‍ശാല നാവികസേനക്ക് ഐ.എന്‍.എസ് വിക്രാന്തിനെ കൈമാറും.
തുടര്‍ന്നായിരിക്കും ആയുധങ്ങള്‍ വഹിച്ചുള്ള പരീക്ഷണം. അടുത്ത വര്‍ഷത്തോടെ കമീഷന് ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
കപ്പല്‍ശാലയുടെയും നാവികസേനയുടെയും നേതൃത്വത്തിലായിരുന്നു കടല്‍ പരീക്ഷണങ്ങള്‍. പ്രൊപ്പല്‍ഷന്‍ പ്ലാന്റ്, നാവിേഗഷന്‍, കമ്യൂണിക്കേഷന്‍, ഹള്‍ എക്വിപ്മെന്റ്, പവര്‍ ജനറേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍(പി.ജി.ഡി) തുടങ്ങിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയാണ് പ്രധാനമായും പരിശോധിച്ചത്. വിക്രാന്തിെന്റ നിര്‍മാണത്തോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ രൂപകല്പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ചേരും. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡില്‍ നിര്‍മിക്കുന്ന കപ്പല്‍ രൂപകല്പന ചെയ്തത്.
262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും കപ്പലിനുണ്ട്. തദ്ദേശീയ നിര്‍മിതിയായ ഈ കപ്പല്‍ രാജ്യത്തിെന്റ ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ സംരംഭം എന്നിവയിലെ നാഴികക്കല്ലുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പതിനാലായിരത്തിലേറെ പേര് നേരിട്ടും അല്ലാതെയും നിര്‍മാണത്തില്‍ പങ്കുവഹിച്ചു. ഇതില്‍ രണ്ടായിരത്തോളം പേര് കൊച്ചി കപ്പല്‍ശാല ജീവനക്കാരാണ്.