Blog Post

Karanavars > News > Keralam > രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; കേരളത്തില്‍ അനുമതിയില്ല!

രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; കേരളത്തില്‍ അനുമതിയില്ല!

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തീയറ്ററുകള്‍ തുറക്കുന്നു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ തീയറ്ററുകളാണ് തുറക്കുന്നത്.

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 4000 തീയറ്ററുകളാണ് തുറക്കുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആളുകള്‍ക്ക് പ്രവേശനം. 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി.

അതേസമയം തെലങ്കാനയില്‍ മാത്രം 100 ശതമാനം ആളുകള്‍ക്കും പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തിലാണ് രാജ്യത്തെ തീയറ്ററുകള്‍ അടച്ചത്.

ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും.

ഹോളിവുഡ് ചിത്രം മോര്‍ട്ടല്‍ കോംപാക്‌ട്, തെലുങ്ക് ചിത്രങ്ങളായ ഇഷ്‌ക്, തിമ്മാരുസു, നരസിംഹപുരം തുടങ്ങിയ ചിത്രങ്ങളാണ് പുത്തന്‍ റിലീസുകള്‍.

കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും തീയറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കും.

Leave a comment

Your email address will not be published. Required fields are marked *