Blog Post

Karanavars > News > Keralam > പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയാറുമ്ബോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിച്ചില്ല

പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയാറുമ്ബോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിച്ചില്ല

പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍. നാലുപേരുടെ മൃതദേഹമാണ് ഇനിയും കണ്ടുകിട്ടാനുള്ളത്. ഇവരെ മരിച്ചതായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ചിട്ടിലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

അടുത്ത മാസം ആറിന് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഒരു വര്‍ഷം പിന്നിടുകയാണ്. 70 പേര്‍ക്കാണ് ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തി. മൃതദ്ദേഹം ലഭിക്കാത്ത ബാക്കി നാലു പേരെയും മരിച്ചതായി കണക്കാക്കി പ്രഖ്യാപിച്ച സഹായങ്ങള്‍ എല്ലാം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുഎന്നാല്‍ ഔദ്യോഗികമായി മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഈ നാലുപേരുടെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം ലഭ്യമായിട്ടില്ല. ഓഫീസുകള്‍ മാറി മാറി കേറുകയാണ് ഇവരുടെ ബന്ധുക്കള്‍. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് തുക പോലും ലഭിച്ചിലെന്നും ബന്ധുക്കള്‍ പറയുന്നു.

മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അപകടത്തില്‍ മരിച്ചവരുടെ പേരില്‍ ബാങ്കിലുള്ള തുക പിന്‍വലിക്കാന്‍ പറ്റുന്നിലെന്നും പരാതിയുണ്ട്. 5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. അനന്തരാവകാശികളെ സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മരിച്ച 17 പേരുടെ ബന്ധുക്കള്‍ക്കും തുക ലഭിച്ചിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *