ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് നല്കി ഹരജി വിധി പറയാന്‍ മാറ്റി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഹരജിയില്‍ വിധി പറയുന്നത് മാറ്റുന്നത്.
വെര്‍ച്വലായാണ് കേസിന്റെ അവസാനഘട്ട വാദങ്ങള്‍ നടന്നത്. പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ഏപ്രില്‍ 12നാണ് ഹരജി വിധി പറയാനായി മാറ്റിയത്. മുതിര്‍ന്ന അഭിഭാഷകന് വികാസ് ഫവയാണ് ശശി തരൂരിന് വേണ്ടി ഹാജരായത്. അഡിഷീല് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയാണ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായത്.
2014 ജനുവരിയിലാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം.