Blog Post

Karanavars > News > Keralam > ഇളവുകളോടെ ലോക്​ഡൗണ്‍ തുടരും; പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്ന്​

ഇളവുകളോടെ ലോക്​ഡൗണ്‍ തുടരും; പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്ന്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നത്​ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.

ഇളവുകളോടെ ലോക്​ഡൗണ്‍ തുടരുമെന്നാണ്​ വിവരം. സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന​ ജൂണ്‍ 16ന്​ (ബുധനാഴ്​ച) ശേഷമായിരിക്കും ഇളവുകള്‍ അനുവദിക്കുക.

പൊതു ഗതാഗതം ആവശ്യത്തിന്​ മാത്രം അനുവദിച്ചു​ം കൂടുതല്‍ കടകളും സ്​ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയുമായിരിക്കും ആദ്യ ഘട്ട ഇളവുകള്‍.

കോവിഡിന്‍റെ മൂന്നാംതരംഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും.

അതേസമയം ലോക്​ഡൗണ്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​ പറഞ്ഞു. ചില ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക്​ കുറയുന്നില്ല. മരണനിരക്കും ഉയര്‍ന്നുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ലോക്​ഡൗണില്‍ പൂര്‍ണമായും ഇളവ്​ നല്‍കാനാകില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്​സിന്‍ എല്ലാവര്‍ക്കും എത്തിക്കാനാണ്​ ശ്രമമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 25 ശതമാനത്തിന്​ ഒരു ഡോസ്​ വാക്​സിന്‍ നല്‍കിയിട്ടുണ്ട്​. 75 ശതമാനം ജനങ്ങളും കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചാല്‍ മാത്രമേ സംസ്​ഥാനം കോവിഡില്‍നിന്ന്​ മുക്തമായിയെന്ന്​ പറയാനാകൂവെന്നുമാണ്​ ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

Leave a comment

Your email address will not be published. Required fields are marked *