Blog Post

Karanavars > News > latest news > അമ്മയ്‌ക്ക് കൊവിഡ് ഫലം നെഗ‌റ്റീവ് ചോരകു‍ഞ്ഞിന് പോസി‌റ്റീവ്,​ അമ്ബരന്ന് ഡോക്‌ടര്‍മാര്‍,​ സംഭവം വാരണാസിയില്‍

അമ്മയ്‌ക്ക് കൊവിഡ് ഫലം നെഗ‌റ്റീവ് ചോരകു‍ഞ്ഞിന് പോസി‌റ്റീവ്,​ അമ്ബരന്ന് ഡോക്‌ടര്‍മാര്‍,​ സംഭവം വാരണാസിയില്‍

വാരണാസി: ജനിച്ച്‌ നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന് കൊവിഡ് പരിശോധനാഫലം പോസി‌റ്റീവ്. പക്ഷെ അമ്മയ്‌ക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗ‌റ്റീവാണെന്നും കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എസ്‌എസ് ആശുപത്രിയിലാണ് സംഭവം.

മേയ് 25നാണ് 26കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് മുന്‍പ് യുവതിയ്‌ക്ക് നടത്തിയ പരിശോധനയില്‍ കൊവി‌ഡ് നെഗ‌റ്റീവായിരുന്നു. ജനിച്ചയുടന്‍ കുഞ്ഞില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം അറിഞ്ഞ് യുവതിയുടെ കുടുംബവും ഡോക്‌ടര്‍മാരും ഞെട്ടിപ്പോയി. കുറച്ചുനാളുകള്‍ക്കകം അമ്മയെയും കുഞ്ഞിനെയും വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആശുപത്രി അധികൃത‌ര്‍ അറിയിച്ചു.

ആര്‍‌ടി‌പി‌സി‌ആര്‍ പരിശോധനയുടെ സംവേദന ക്ഷമത 70 ശതമാനമാണ്. അതില്‍ കൂടുതല്‍ ഉള‌ളതുകൊണ്ടാകാം യുവതിയ്‌ക്ക് കൊവിഡ് നെഗ‌റ്റീവ് ഫലം കാണിച്ചതെന്നും ഇവരെ വീണ്ടും പരിശോധിക്കുമെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.കെ ഗുപ്‌ത അറിയിച്ചു.

അമ്മയും കുഞ്ഞും മ‌റ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവരം അറിഞ്ഞതായും എന്നാല്‍ ഒരു പരിശോധന കൂടി നടത്തിയ ശേഷമേ സംഭവത്തെ കുറിച്ച്‌ എന്തെങ്കിലും പറയാനാകൂവെന്ന് വാരണാസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബി.ബി സിംഗ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *