Blog Post

Karanavars > News > latest news > ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്കയില്‍ നിന്ന് പ്രത്യേകവിമാനം ഡല്‍ഹിയില്‍

ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്കയില്‍ നിന്ന് പ്രത്യേകവിമാനം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയില്‍ നിന്ന് ഇന്ത്യക്ക് സഹായവുമായി പ്രത്യേകവിമാനം ഡല്‍ഹിയിലെത്തി. 350 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകളാണ് അമേരിക്ക ഇന്ത്യയിലെത്തിച്ചത്.

പ്രത്യേക എയര്‍ ഇന്ത്യ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. സിംഗപ്പൂരില്‍ നിന്ന് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ഇന്ന് എത്തിക്കും.

കോവിഡ് പ്രതിരോധ നടപടികളില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്.

കൊഷീല്‍ഡ് നിര്‍മാണത്തിന് അമേരിക്ക അസംസ്‌കൃത വസ്തുക്കള്‍ കൈമാറുമെന്നാണ് പ്രതീക്ഷ. കൂടാതെ വെന്റിലേറ്റര്‍, പിപിഇ കിറ്റുകള്‍, പരിശോധന കിറ്റുകള്‍, മറ്റ് സാമ്ബത്തിക, സാങ്കേതിക സഹായം എന്നിവ ഉടന്‍ ലഭ്യമാക്കുമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,991 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസ് 1,73,13,163 ആയി. വൈറസ് ബാധിച്ച്‌ 2,812 പേര്‍ മരിച്ചപ്പോള്‍ മരണസംഖ്യ 1,95,123 ആയി.

Leave a comment

Your email address will not be published. Required fields are marked *