Blog Post

Karanavars > News > latest news > കൊവിഡ് വ്യാപനം അതിരൂക്ഷം: ഡല്‍ഹിയില്‍ ഒരാഴ്‌ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം അതിരൂക്ഷം: ഡല്‍ഹിയില്‍ ഒരാഴ്‌ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അടുത്ത തിങ്കളാഴ്‌ചവരെയാണ് ഇത് പ്രാബല്യത്തില്‍ വരിക.

കഴിഞ്ഞദിവസം 25462 പേര്‍ക്കാണ് ഡഹിയില്‍ പുതുതായി കൊവിഡ് ബാധിച്ചത്. 30 ശതമാനമായിരുന്നു ടെസ്‌റ്റ് പോസി‌റ്റിവിറ്റി നിരക്ക്. അതായത് പരിശോധിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആവുകയാണ്.

നൂറിന് താഴെ ഐസിയു കിടക്കകള്‍ മാത്രമാണ് തലസ്ഥാനത്ത് ലഭ്യമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *