Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കുത്തനെ കൂടുന്നു; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 1.31 ലക്ഷം പേര്‍ക്ക്, 780 മരണം - Karanavars

Blog Post

Karanavars > News > latest news > രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കുത്തനെ കൂടുന്നു; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 1.31 ലക്ഷം പേര്‍ക്ക്, 780 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കുത്തനെ കൂടുന്നു; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 1.31 ലക്ഷം പേര്‍ക്ക്, 780 മരണം

ന്യൂഡല്‍ഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് അതീവഗുരുതര സ്ഥിതിയെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കില്‍ ഇന്ന് ഇന്ത്യ പുതിയ റെക്കോര്‍ഡിട്ടു. 1,31,968 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. മരണനിരക്കും രാജ്യത്ത് കുതിക്കുകയാണ്. ഒരു ദിവസം മാത്രം 780 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.3 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആദ്യഘട്ട വ്യാപനത്തെ വച്ചു നോക്കുമ്ബോള്‍ അതിവേഗമുള‌ള രോഗവ്യാപനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് രാജ്യത്ത് പ്രതിദിന രോഗബാധ ഒരു ലക്ഷം കടക്കുന്നത്. 1,67,642 പേരാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചത്. ലോകത്ത് ഏ‌റ്റവുമധികം കൊവിഡ് രോഗബാധയുള‌ള രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് മുന്‍പിലുള‌ളത്. പ്രതിദിന കൊവിഡ് കണക്കില്‍ രാജ്യം ഒന്നാമതാണ്.

ഇന്നലെ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഏപ്രില്‍ 11നും 14നുമിടയില്‍ വാക്‌സിന്‍ ഉത്സവംനടത്തണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ അന്ന് നടപ്പാക്കണം. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രോഗം മൂര്‍ച്ഛിച്ച മഹാരാഷ്‌ട്രയിലും കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

മഹാരാഷ്‌ട്രയിലെ വിവിധ ജില്ലകള്‍ വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തി. ആവശ്യത്തിന് ഡോസ് വാക്‌സിന്‍ ലഭിക്കാത്തതിനാലാണിത്. മുംബയിലും നവി മുംബയിലും ഇരുപതോളം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പൂട്ടിയത്. മുംബയില്‍ മാത്രം 8938 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ വാക്‌സിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളോട് പക്ഷപാദിത്വം കാട്ടിയെന്ന ആരോപണം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തള‌ളി. ആകെ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്‌ട്രയ്‌ക്ക് പിന്നിലായി കേരളം, കര്‍ണാടക,ആന്ധ്രാ പ്രദേശ്, തമിഴ്നാ‌ട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കര്‍ണാടകയില്‍ ആറ് നഗരങ്ങളില്‍ നാളെമുതല്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെ കര്‍‌ഫ്യു ഏര്‍പ്പെടുത്തി. ഇന്നലെ 6570 പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഉത്തര്‍പ്രദേശും നോയ്‌ഡ,അലഹബാദ്, മീറ‌റ്റ്, ഗാസിയാബാദ് എന്നീ നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഡല്‍ഹിയില്‍ 7437 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇവിടെ എല്ലാ പ്രായക്കാര്‍ക്കും വാക്‌സിനേഷന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ആവശ്യപ്പെട്ടു. 4021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിലും സ്ഥിതി വളരെ മോശമാണ്. സംസ്ഥാനത്തെ ഭവ്‌നഗറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നതിന്റെ വീഡിയോ ഇന്നലെ കോണ്‍ഗ്രസ് നേതാവ് ശക്തിസിംഗ് ഗോഹില്‍ പുറത്ത് വിട്ടിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള‌ളവര്‍ നിരയായി സ്‌ട്രെച്ചറില്‍ കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *