Blog Post

Karanavars > News > International > യുഎസ് നാവികസേനാ കപ്പല്‍പ്പട അനുമതിയില്ലാതെ ഇന്ത്യന്‍ കടലില്‍

യുഎസ് നാവികസേനാ കപ്പല്‍പ്പട അനുമതിയില്ലാതെ ഇന്ത്യന്‍ കടലില്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ സമ്മതമില്ലാതെ ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യന്‍ കടല്‍ മേഖലയിലേക്ക് യുഎസ് നാവികസേനയുടെ കടന്നു കയറ്റം.

യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പട ഈ മേഖലയില്‍ ഇന്ത്യയുടെ അനുമതിയില്ലാതെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്വദ്വീപില്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യു.എസ് കപ്പല്‍ എത്തിയത്.

ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്ക പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. മാത്രവുമല്ല മിസൈല്‍വേധ കപ്പലായ യു.എസ.എസ് ജോണ്‍ പോള്‍ ജോണ്‍സിന്റെ നീക്കം അന്താരാഷ്ട്ര നിയമത്തിന്വിധേയമാണെന്ന് കപ്പല്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ സമുദ്ര സുരക്ഷാ നയത്തിന് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. സൈനിക പ്രവൃത്തികള്‍ നടത്താന്‍ പൊതുവെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്.

എന്നാല്‍ അനുമതിയില്ലാതെയാണ് യു.എസ്സിന്റെ കപ്പല്‍പ്പടയുടെ നീക്കം എന്നാണറിയുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *