Blog Post

Karanavars > News > Keralam > തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ കയ്യാങ്കളി; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ കയ്യാങ്കളി; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കല്ലറ പാട്ടറയില്‍ ഡി വൈ എഫ് ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു ഡി എഫിന്റെ കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി പാട്ടറയില്‍ സമാപിച്ചശേഷമായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനും സംഭവത്തില്‍ പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിന്‍, സെക്രട്ടറി ഷഹ്‌നാസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വിഷ്‌ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വീകരണ പരിപാടി കഴിഞ്ഞ് സ്ഥാനാര്‍ത്ഥി മടങ്ങിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം തുടങ്ങിയത്.

കുറച്ച്‌ നാള്‍ മുമ്ബ് കോണ്‍ഗ്രസ് കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *