Blog Post

Karanavars > News > Keralam > കോവിഡ്​ വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനം

കോവിഡ്​ വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ട​ത്തി​യ സീ​റോ പ്രി​വ​ല​ന്‍സ് സ​ര്‍വേ​യി​ല്‍ കോ​വി​ഡ്​ വ​ന്ന​തും പോ​യ​തു​മ​റി​യാ​ത്ത​വ​ര്‍ 10.76 ശ​ത​മാ​ന​മെ​ന്ന്​ ക​​ണ്ടെ​ത്ത​ല്‍.

പൊ​തു​ജ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ ആ​കെ 20,939 പേ​രി​ലാ​ണ്​ ഫെ​ബ്രു​വ​രി​യി​ല്‍ പ​ഠ​നം ന​ട​ത്തി​യ​ത്. സ​ര്‍​വേ​ക്ക്​ വി​ധേ​യ​മാ​ക്കി​യ മു​തി​ര്‍ന്ന പൗ​ര​ന്മാ​രി​ല്‍ എ​ട്ട്​ ശ​ത​മാ​നം പേ​രും രോ​ഗം വ​ന്ന​ത​റി​യാ​തെ ഭേ​ദ​മാ​യ​വ​രാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ലു​ള്ള സീ​റോ പ്രി​വ​ല​ന്‍സ് 10.5 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കോ​വി​ഡ് മു​ന്‍നി​ര പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ലു​ള്ള സീ​റോ പ്രി​വ​ല​ന്‍സ് 12 ശ​ത​മാ​ന​വും.

2020 മേ​യി​ലാ​ണ് ഐ.​സി.​എം.​ആ​ര്‍ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി സീ​റോ പ്രി​വ​ല​ന്‍സ് സ​ര്‍വേ ന​ട​ത്തി​യ​ത്. മൂ​ന്ന്​ ജി​ല്ല​ക​ളി​ലാ​യി ന​ട​ത്തി​യ ഈ ​സ​ര്‍വേ​യി​ല്‍ സീ​റോ പ്രി​വ​ല​ന്‍സ് 0.3 ശ​ത​മാ​ന​മാ​യി​രു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ലേ​ത് 0.73 ശ​ത​മാ​ന​വും. ആ​ഗ​സ്​​റ്റി​ലെ ​െഎ.​സി.​എം.​ആ​റി​െന്‍റ ര​ണ്ടാം സ​ര്‍​വേ​യി​ല്‍ 0.8 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍ 6.6 ശ​ത​മാ​ന​വും. ഡി​സം​ബ​റി​ല്‍ വീ​ണ്ടും സ​ര്‍വേ ന​ട​ന്ന​േ​പ്പാ​ള്‍ കേ​ര​ള​ത്തി​ലെ സീ​റോ പ്രി​വ​ല​ന്‍സ് 11.6 ശ​ത​മാ​ന​മാ​യാ​ണ്​ വ​ര്‍​ധി​ച്ച​ത്. .​സി.​എം.​ആ​ര്‍ സീ​റോ സ​ര്‍വേ​ക​ളി​ല്‍ ശ​രാ​ശ​രി 1200 പേ​രെ മാ​ത്ര​മാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്.

ദേ​ശീ​യ​ത​ല​ത്തി​ല്‍ 30 രോ​ഗ​ബാ​ധി​ത​രി​ല്‍ ഒ​രാ​ളെ മാ​ത്രം ക​ണ്ടെ​ത്തി റി​പ്പോ​ര്‍ട്ട് ചെ​യ്യു​മ്ബോ​ള്‍ കേ​ര​ള​ത്തി​ല​ത് രോ​ഗാ​ണു​ബാ​ധ​യു​ള്ള നാലുപേ​രി​ല്‍നി​ന്നും ഒ​രാ​ളെ ക​ണ്ടെ​ത്തി റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്ക്. സ​​മൂ​​ഹ​​വ്യാ​​പ​​ന​​വും പ​​ക​​ര്‍​​ച്ച ​സ്വ​​ഭാ​​വ​​വും ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​ണ്​ സീ​​റോ സ​​ര്‍​​വേ ന​ട​ത്തു​ന്ന​ത്. ​​െഎ.​സി.​എം.​ആ​ര്‍ മൂ​ന്ന്​ വ​ട്ട​ം സ​ര്‍​വേ ന​ട​ത്തി​യി​ട്ടും സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​മൊ​രു ദൗ​ത്യ​ത്തി​ന്​ മു​തി​രാ​ത്ത​ത്​ വി​മ​ര്‍​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രു​ന്നു.

Leave a comment

Your email address will not be published. Required fields are marked *