Blog Post

Karanavars > News > Keralam > മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎം‌സി‌സി ഡയറക്‌ര്‍ ഷിബു വര്‍ഗീസ്

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎം‌സി‌സി ഡയറക്‌ര്‍ ഷിബു വര്‍ഗീസ്

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി കമ്ബനി ഡയറക്‌ടര്‍ ഷിബു വര്‍ഗീസ് മത്സരരംഗത്ത്. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷിബു വര്‍ഗീസ് അറിയിച്ചു. .എം.സി.സി വിഷയത്തില്‍ സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മന്ത്രി വഞ്ചിച്ചെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു. കരാറുണ്ടാക്കിയ ശേഷം ഇ.എം.സി.സിയെ തള‌ളിപ്പറഞ്ഞ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി,​ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനുമായും കെ.എസ്..ഡി.സിയുമായും ആഴക്കടല്‍ മത്സ്യബന്ധനത്തിനും ഭക്ഷ്യ സംസ്‌കരണ പാര്‍ക്കിനുമായി ഉണ്ടാക്കിയ ധാരണാപത്രം വിവാദമായതോടെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നുപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ,​ മുഖ്യമന്ത്രി പിണറായി വിജയന്‍,​ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായെത്തിയത്. പദ്ധതിയില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

സംഭവം പ്രതിപക്ഷ നേതാവും ഒരു ഐ..എസ് ഉദ്യോഗസ്ഥനും തമ്മിലെ ഗൂഢാലോചനയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ധാരണാപത്രം സര്‍ക്കാര്‍ അറിയാതെയാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെ‌റ്റാണെന്നും ഇഎംസിസിയെ കുറിച്ചുള‌ള വിവരങ്ങള്‍ അന്വേഷിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് തെളിവ് പുറത്തുവിട്ടു.

Leave a comment

Your email address will not be published. Required fields are marked *