Blog Post

Karanavars > News > Keralam > ഐ ഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുമ്ബില്‍

ഐ ഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുമ്ബില്‍

കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ബുധനാഴ്ച ചോദ്യം ചെയ്യും. യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നല്‍കിയ മൊബൈല്‍ ഫോണില്‍ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. എങ്ങനെയാണ് വിനോദിനിയുടെ പക്കല്‍ ഈ ഫോണ്‍ എത്തിയത് എന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക.

എന്നാല്‍ വിനോദിനി ഹാജരാകുമോ എന്നതില്‍ വ്യക്തതയില്ല. ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നത്.

ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നുഇതിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ നിര്‍ദേശ പ്രകാരം താന് ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച്‌ വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, അഡീഷണ്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, പത്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവരാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. എന്നാല്‍ ഇതില്‍ 1.13 രൂപ വില വരുന്ന ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഫോണ്‍ ഉപയോഗം നിര്‍ത്തി. ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ച്‌ സിം കാര്‍ഡ് കണ്ടെത്തിയെന്നും ഫോണില്‍ നിന്ന് യൂണിടാക് കമ്ബനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.

വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ പ്രതികരിച്ചു. ഐ ഫോണ്‍ സ്വപ്‌ന സുരേഷിനാണ് നല്‍കിയത്. സ്വപ്‌ന ആര്‍ക്കെങ്കിലും ഫോണ്‍ നല്‍കിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പാരിതോഷികവും നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *