പത്തനംതിട്ട: ബാങ്കില്‍ തിരിമറി നടത്തി ജീവനക്കാരന് ലക്ഷങ്ങളുമായി മുങ്ങിയെന്ന് പരാതി. വിവിധ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുത്തതായാണ് സൂചന. അബാന്‍ ജങ്ഷനിെല കാനറ ബാങ്ക് ശാഖയിലാണ് സംഭവം. പ്രതിയായ ജീവനക്കാരന് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് (36) ഒളിവിലാണ്. ഇയാള്‍ വിമുക്തഭടനാണ്.
തുമ്ബമണ് ബ്രാഞ്ചിലെ ഒരുജീവനക്കാരെന്റ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം രൂപ പിന്‍വലിച്ചതായി അറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. തുക പിന്‍വലിച്ച് തെന്റ അക്കൗണ്ട് ക്ലോസ് ചെയ്തതായി മനസ്സിലാക്കിയ തുമ്ബമണ് സ്വദേശി മാനേജറെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ വിജീഷ് ഈ തുക അക്കൗണ്ടിലേക്ക് ഇട്ട് പരാതി ഇല്ലാതാക്കാന്‍ ശ്രമം നടത്തി.
തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ബാങ്ക് നടത്തിയ പരിശോധനയില്‍ നിരവധി പേരുടെ നിക്ഷേപ തുക ഇയാള്‍ മാറ്റിയെടുത്തതായി കണ്ടെത്തി. അടുത്ത ബന്ധുക്കളുടെയും ഭാര്യയുടെയും പേരിലേക്കാണ് തുക മാറ്റിയത്. ബാങ്കിലെ പാസ്വേര്ഡ് മനസ്സിലാക്കിയാണ് തിരിമറി നടത്തിയത്. ബാങ്ക് അധികൃതര്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് പൊലീസും അന്വേഷണം ആരംഭിച്ചു. നേരേത്ത സിന്‍ഡിക്കേറ്റ് ബാങ്കിെന്റ ശാഖയായിരുന്നു ഇത്. പിന്നീട് കാനറ ബാങ്കില്‍ ലയിപ്പിക്കുകയായിരുന്നു.