Blog Post

Karanavars > News > Keralam > ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ആറു മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചയോടെ ഷഹീറിന്റെ മുറിയില്‍ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മാതാപിതാക്കള്‍ എഴുന്നേറ്റ് വന്ന് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ലതുടര്‍ന്ന് ഇവര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മുറിയുടെ അകത്തേക്ക് കയറി നോക്കുമ്ബോഴാണ് മുഹ്സിലയെ രക്തത്തില്‍ കുളിച്ച്‌ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *