Blog Post

Karanavars > News > latest news > അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

പട്ന : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. പട്നയിലെ ഒരു സ്കൂളില്‍ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സ്കൂളിലെ അധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴയും അടയ്ക്കണം.

2018-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

തുടര്‍ച്ചയായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം 2018 സെപ്റ്റംബറില്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് പ്രിന്‍സിപ്പലും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Leave a comment

Your email address will not be published. Required fields are marked *