Blog Post

Karanavars > News > Keralam > വിദഗ്ധ ചികിത്സ വൈകി; അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

വിദഗ്ധ ചികിത്സ വൈകി; അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

പാലക്കാട്അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ വൈകിയതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി നിസാം ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. അടപ്പാടി കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെ ജനിച്ച പെണ്‍കുഞ്ഞാണ് വിദഗ്ധ ചികിത്സ കിട്ടാതെ മണിക്കൂറുകള്‍ക്കകം മരിച്ചത്.

ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സിനായി ആറ് മണിക്കൂറാണ് കുടുംബം കാത്തു നിന്നത്. വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആബുലന്‍സ് എത്താന്‍ വൈകിയതായി ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് എത്താന്‍ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് പരാതി.

Leave a comment

Your email address will not be published. Required fields are marked *