Blog Post

Karanavars > News > Cinema > മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുകയാണെന്ന് റിമ കല്ലിങ്കല്‍

മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുകയാണെന്ന് റിമ കല്ലിങ്കല്‍

നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്ത സംരംഭമായ മാമാങ്കം ഡാന്‍സ് കമ്ബനി താല്‍ക്കാലികമായി നിര്‍ത്തി. റിമ തന്നെയാണ് ഈ വിവരം അറിയിച്ചത്. ആറ് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ വ്യക്തമാക്കി. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാന്‍സ് കമ്ബനി പ്രവര്‍ത്തനം തുടരുമെന്നു നടി പറയുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞു.

കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപ്പാര്‍ട്ട്‌മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചുഇത് സ്‌നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മ്മകളുണ്ട്. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്‌സലുകള്‍, ഫിലിം സ്‌ക്രീനിംഗ്, വര്‍ക്ക് ഷോപ്പുകള്‍, ഫ്‌ലഡ് റിലീഫ് കളക്ഷന്‍ ക്യാമ്ബുകള്‍, സംവാദങ്ങളും ചര്‍ച്ചകളും, ഷൂട്ടിങുകള്‍, എല്ലാം എല്ലായ്‌പ്പോഴും ഞങ്ങളുടെ എല്ലാ ഹൃദയങ്ങളിലും പ്രതിധ്വനിക്കും.’-റിമ കുറിച്ചു.

ഈ ഇടത്തെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എന്റെ കൂടെ നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താങ്ക്‌സ് ടീം മാമാങ്കം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി, എല്ലാ രക്ഷാധികാരികള്‍ക്കും നന്ദി, എല്ലാ സപ്പോര്‍ട്ടേഴ്‌സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാന്‍സ് കമ്ബനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും.’-റിമ കുറിച്ചു.

Leave a comment

Your email address will not be published. Required fields are marked *